ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി മരിച്ചു; രണ്ടു മലയാളികള്‍ക്ക് പരിക്ക്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. കൊല്ലപ്പെട്ടത്.

author-image
Web Desk
New Update
ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി മരിച്ചു; രണ്ടു മലയാളികള്‍ക്ക് പരിക്ക്

ജറുസലം: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രണ്ടു മലയാളികള്‍ക്ക് പരിക്കേറ്റു. ബുഷ് ജോസഫ്, ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ഷിക മേഖലയിലെ ജീവനക്കാരായിരുന്നു ഇവര്‍.

ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. പ്രാദേശിക സമയം തിങ്കഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ലെബനനില്‍ നിന്നുള്ള മിസൈലാണ് ഇസ്രയേല്‍ ഭാഗത്തെ കൃഷിത്തോട്ടത്തില്‍ പതിച്ചത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ബുഷ് ജോസഫ് ജോര്‍ജ് ബെയ്ലിന്‍സണ്‍ ആശുപത്രയില്‍ ശസ്ത്രക്രിയ്ക്ക് വിധേയനായി. പോള്‍ മെല്‍വിന്റെ പരുക്ക് ഗുരുതരമല്ല.

നിബിന്‍ മാക്സ്വെല്ലിന്റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റി.

 

malayali kerala israel death