ചൈനയില്‍ പനി ബാധിച്ച് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

ചൈനയില്‍ പനി ബാധിച്ച് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍ അശോകന്‍-ജയ ദമ്പതികളുടെ മകള്‍ രോഹിണിയാണ് മരിച്ചത്.

author-image
Web Desk
New Update
ചൈനയില്‍ പനി ബാധിച്ച് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: ചൈനയില്‍ പനി ബാധിച്ച് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍ അശോകന്‍-ജയ ദമ്പതികളുടെ മകള്‍ രോഹിണിയാണ് മരിച്ചത്.

ചൈന ജീന്‍സൗ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മരണവിവരം വീട്ടുകാര്‍ അറിഞ്ഞത്.

ഒരാഴ്ചയായി പനിയായിരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രിയിലാണ് അവസാന സന്ദേശം വന്നത്. തീരെ വയ്യ, ആശുപത്രിയിലേക്ക് പോവുകയാണ്, ഡ്രിപ്പ് ഇടണം. ഇതായിരുന്നു സന്ദേശം. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരാണ് എടുത്തത്.

രോഹിണി വെന്റിലേറ്ററിലാണെന്ന വിവരം കൂട്ടുകാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് നാലുപേര്‍ ചൈനയിലേക്ക് പോകാന്‍ ഒരുങ്ങവേയാണ് മരിച്ചതായി വൈകിട്ട് വിവരം ലഭിച്ചത്.

kerala china malayali medical student