യുഎസില്‍ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

യുഎസിലെ ഷിക്കാഗോയില്‍ മലയാളി യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം-ലാലി ദമ്പതികളുടെ മകള്‍ മീര (32) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.

author-image
Web Desk
New Update
യുഎസില്‍ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയില്‍ മലയാളി യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം-ലാലി ദമ്പതികളുടെ മകള്‍ മീര (32) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി മീരയെ വെടിവച്ചത്. അമല്‍ റെജിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ മീരയുടെ നില ഗുരുതരമാണ്. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല.

 

malayali kerala united states