ബംഗളൂരുവില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളി നീന്തല്‍ പരിശീലകന്‍ മരിച്ചു

സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളി നീന്തല്‍ പരിശീലകന് ദാരുണാന്ത്യം. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് ബംഗളുരുവില്‍ മരിച്ചത്.

author-image
Web Desk
New Update
ബംഗളൂരുവില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളി നീന്തല്‍ പരിശീലകന്‍ മരിച്ചു

ബംഗളൂരു: സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളി നീന്തല്‍ പരിശീലകന് ദാരുണാന്ത്യം. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് ബംഗളുരുവില്‍ മരിച്ചത്.

ഇന്ദിരാ നഗര്‍ എച്ച് എ എല്‍ സെക്കന്റ് സ്റ്റേജിലെ സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തല്‍ കുളത്തിലേക്കാണ് അരുണ്‍ കുഴഞ്ഞുവീണത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചായിരുന്നു അരുണ്‍. രണ്ടു മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

 

national news palakkad india Bengaluru