/kalakaumudi/media/post_banners/a33791f623181ec7641e2ec8c1bf2bc8fe28cb718f4ef39c036b5732b1e15d14.jpg)
ബെയ്ജിങ്: ചൈനയുമായി 20 കരാറുകളില്‍ ഒപ്പുവച്ച് മാലദ്വീപ്. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കരാറുകളില്‍ ഒപ്പുവച്ചത്.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുകള്‍ തുടരുന്നതിനിടെയാണ് അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മുഹമ്മദ് മുയിസു ചൈനയിലെത്തിയത്. ചൈനീസ് പ്രീമിയര്‍ ലി ക്വിയാങ് ഉള്‍പ്പെടെയുള്ള നേതാക്കളെ സന്ദര്‍ശിച്ചശേഷം വെള്ളിയാഴ്ച മുയിസു മാലിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീര്‍ത്തികരമായ പ്രസ്താവന വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.