
വെഞ്ഞാറമൂട് : ചട്ടിച്ചോറും, കൊത്തു പൊറോട്ടയും, ഷവര്‍മയും, പാനി പൂരിയും, പായസവും, ജൂസും, കപ്പയും, ചിക്കന്‍ കറിയും, ഫ്രൈയും, ബിരിയാണിയും ഒക്കെയായി രുചിയൂറും ഫുഡ് ഫെസ്റ്റിവല്‍.വെഞ്ഞാറമൂട് മൗലാനാ അബുല്‍ കലാം ആസാദ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍ സീനിയര്‍ സെക്കണ്ടറിയിലാണ് വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവല്‍ നടന്നത്.
വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തിയത്. വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്ന ഭക്ഷണ സാമഗ്രികള്‍ പൈസ കൂപ്പണ്‍ വിതരണം ചെയ്തു വില്‍പ്പന നടത്തുകയായിരുന്നു. ഇതു വഴി കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
അതോടൊപ്പം തന്നെ ഗ്രാന്‍ഡ് പേരെന്റ്‌സ് ടെയും സംഘടിപ്പിച്ചു.സ്‌കൂള്‍ ചെയര്‍മാന്‍ എം എസ് ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആനി ജോണ്‍ സ്വാഗതം പറഞ്ഞു. വാമനപുരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ പരിപാടി ഉത്ഘാടനം ചെയ്തു.
നെല്ലനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ ട്രഷറര്‍ നീര്‍ച്ചാലില്‍ ബഷീര്‍, സെക്രട്ടറി നാസര്‍ ഖാന്‍, ജോ : സെക്രട്ടറി നൗഷാദ് മൈലയ്ക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എസ് എ മജീദ്, അസീം, പിടിഎ പ്രസിഡന്റ് ബിനു എസ് നായര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗ്രാന്‍ഡ് പാരന്‍സിനെ പൊന്നാട അണിയിച്ച് ആദരിച്ചു.