സീറ്റ് വിഭജനം; യോഗം ചേര്‍ന്ന് ഇന്‍ഡ്യ മുന്നണി, വിട്ടുനിന്ന് മമതാ ബാനര്‍ജി

സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്‍ഡ്യ മുന്നണി യോഗം ചേര്‍ന്നു. മുന്നണിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനിന്നു.

author-image
anu
New Update
സീറ്റ് വിഭജനം; യോഗം ചേര്‍ന്ന് ഇന്‍ഡ്യ മുന്നണി, വിട്ടുനിന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്‍ഡ്യ മുന്നണി യോഗം ചേര്‍ന്നു. മുന്നണിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനിന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റുപരിപാടികളെ തുടര്‍ന്നാണ് മമത വിട്ടുനിന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പം പരിഹരിക്കുക, ഭാരത് ജോഡോ ന്യായ് യാത്രയില്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക എന്നിവ മുന്‍ നിര്‍ത്തിയായിരുന്നു യോഗം. അതേസമയം ഈ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഇന്‍ഡ്യ മുന്നണിയുടെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്തു.

ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ടുസീറ്റ് നല്‍കാമെന്ന് പറഞ്ഞ മമത പിന്നീടിത് മൂന്നായി വര്‍ധിപ്പിച്ചിരുന്നു.

national news Latest News