മാനന്തവാടിയില്‍ കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

By Web Desk.06 12 2023

imran-azhar

 

 


മാനന്തവാടി: അരക്കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍. മാനന്തവാടി അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍വീട്ടില്‍ പി ഹസീബ് (23), മലപ്പുറം തിരൂര്‍ സ്വദേശിനി വലിയപറമ്പില്‍ സോഫിയ (32) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.

 

ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

 

പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, ഷിനോജ്,അര്‍ജുന്‍, വനിത എക്‌സൈസ് ഓഫീസര്‍ ഷൈനി ഡ്രൈവര്‍ രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

OTHER SECTIONS