വ്യാജ രേഖ ചമച്ച് പണം തട്ടിയ പ്രതി പിടിയില്‍

പ്രമുഖ ജ്വല്ലറിയുടെ സെയില്‍സ് ഏജന്റ് ആയിരുന്ന നവി മുംബൈ നിവാസി ബാലമുരളി മേനോനെ വാശി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

author-image
Web Desk
New Update
വ്യാജ രേഖ ചമച്ച് പണം തട്ടിയ പ്രതി പിടിയില്‍

പ്രമുഖ ജ്വല്ലറിയുടെ സെയില്‍സ് ഏജന്റ് ആയിരുന്ന നവി മുംബൈ നിവാസി ബാലമുരളി മേനോനെ വാശി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ജ്വല്ലറിയുടെ ഐഡന്റിറ്റി കാര്‍ഡുകളും അഡ്വാന്‍സ് ബില്ലുകളും വ്യാജമായി നിര്‍മ്മിച്ച് 15 ലക്ഷത്തോളം രൂപ വിവിധ ഉപഭോക്താക്കളില്‍ നിന്നും തട്ടി എടുത്തു എന്നാണ് പരാതി. ഇയാള്‍ക്കെതിരെ മറ്റ് പല പോലീസ് സ്റ്റേഷനുകളിലും പരാതികള്‍ ഉള്ളതായി അറിയുന്നു.

ഇയാള്‍ തൃശ്ശൂര്‍ കൊടകര സ്വദേശിയാണ്. ഇത്തരത്തില്‍ വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ആരുടെയെങ്കിലും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്ന. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇത് നിര്‍മ്മിച്ച സ്ഥലങ്ങളില്‍ പോയി തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.

india national news mumbai police