പ്രതി ഹസന്‍ പോക്‌സോ കേസ് പ്രതി; കുട്ടിയെ തട്ടിയെടുത്തത് ജയില്‍ മോചിതനായി രണ്ടാം ദിവസം

ചാക്കയില്‍ നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസന്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതി. ഞായറാഴ്ച രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസ് ഹസനെ പിടികൂടിയത്.

author-image
Web Desk
New Update
പ്രതി ഹസന്‍ പോക്‌സോ കേസ് പ്രതി; കുട്ടിയെ തട്ടിയെടുത്തത് ജയില്‍ മോചിതനായി രണ്ടാം ദിവസം

തിരുവനനന്തപുരം: ചാക്കയില്‍ നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസന്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതി. ഞായറാഴ്ച രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസ് ഹസനെ പിടികൂടിയത്.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസന്‍ താമസിക്കുന്നത്. ജയിലില്‍ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാള്‍ ചാക്കയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് പറഞ്ഞു.

അയിരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്.

രണ്ട് ആഴ്ച മുമ്പാണ് ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ ചാക്കയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്.

 

 

police Thiruvananthapuram Crime petta kidnapping case