/kalakaumudi/media/post_banners/1c90683504b93eee4abdf85d3eda19452b6aa79abf350dbad80e1cabb8f9a7cd.jpg)
തൃക്കാക്കര: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ പിടിയിലായി. ലക്ഷദീപ് സ്വദേശി മക്കാനിയില്‍ മുഹമ്മദ് ഷൗക്കത്തി (24) നെയാണ് പോക്‌സോ നിയമപ്രകാരം ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിയുടെ ട്യൂഷന്‍ അദ്ധ്യാപകനായിരുന്ന പ്രതി വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതോടെ വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.