/kalakaumudi/media/post_banners/8f273707acd178e03f158edf5f92e3a2ae774bfa67436937788b3c27ddb105cc.jpg)
കൊച്ചി: ഇതരമതസ്ഥനെ പ്രണയിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി മര്‍ദിച്ച് കളനാശിനി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍.
വധശ്രമത്തിനാണു പൊലീസ് കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഗുരുതരാവസ്ഥയിലായ 9-ാം ക്ലാസുകാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
29ന് രാവിലെയാണ് സംഭവം. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേല്‍പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി പ്രണയത്തില്‍ നിന്നു പിന്മാറാന്‍ തയ്യാറാകാത്തിതിനെ തുടര്‍ന്നായിരുന്നു ക്രൂരപീഡനം. കളനാശിനി ഉള്ളില്‍ച്ചെന്ന കുട്ടി ഛര്‍ദിച്ച് അവശ നിലയിലായതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.