/kalakaumudi/media/post_banners/3a0776832ad7c5321f1c0a86d4ca56a917aaa166cc5b30f9c7c567a9a818febd.jpg)
പാനൂര്‍: സിപിഎം പ്രവര്‍ത്തകനെ കാപ്പ ചുമത്തി നാടുകടത്തി. വിവിവിധ കേസുകളില്‍ പ്രതിയായ പാനൂര്‍ ബേസില്‍ പീടികയില്‍ കെ എം ശ്രീലാലിനെതിരെയാണ് പൊലീസ് നടപടി.
പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആയുധം കൈവച്ച കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശ്രീലാല്‍.
പാനൂര്‍ പൊലീസ് ഇന്‍സ്പക്ടര്‍ എം പി ആസാദിന്റെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജിയാണ് ഉത്തരവ് നല്‍കിയത്. നടപടി ഒരു വര്‍ഷത്തേക്കാണ്.