/kalakaumudi/media/post_banners/4cd7eff54cfbbcf349f8275fdae804136c4af74942c717fdb6c350591806bc2b.jpg)
പത്തനംതിട്ട: ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചങ്ങനാശേരി പൊട്ടശേരി പുത്തന്‍പുരയില്‍ പി.ബി.ഹാഷിം (39) ആണ് മരിച്ചത്. ഹാഷിമും ഭാര്യയും രണ്ടു വര്‍ഷമായി പിരിഞ്ഞുകഴിയുകയാണ്. ഭാര്യയുടെ വലഞ്ചുഴിയിലെ വീടിനു മുന്നില്‍ ഞായര്‍ രാത്രിയാണ് ഹാഷിം ജീവനൊടുക്കിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ഹാഷിം മരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ചങ്ങനാശേരി പുതൂര്‍പള്ളിയില്‍ ഖബറടക്കി. മക്കള്‍ : ഹാഷിമ, ഹന്ന നസ്‌റിന്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)