/kalakaumudi/media/post_banners/571e5ef280cbff2fead57b7fae767a9cb7ca0078638b94cfc4cf9c049813eebd.jpg)
കൽപ്പറ്റ: ഭാര്യയും മകളും ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ഭർത്താവും ജീവനൊടുക്കി. ജാമ്യത്തിലിറിങ്ങിയ ഇയാൾ വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഓംപ്രകാശിൻറെ ഭാര്യ ദർശന അഞ്ചു വയസ്സുള്ള മകളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ജൂലൈ 14നായിരുന്നു ഇത്. ഇതേ പുഴയിൽ തന്നെയാണ് ഇപ്പോൾ ഓംപ്രകാശും ജീവനൊടുക്കിയിരിക്കുന്നത്.
ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ദർശന ജീവനൊടുക്കിയെന്നായിരുന്നു കേസ്. ഓംപ്രകാശും മാതാവും കേസിൽ റിമാൻഡിലാകുകയും ചെയ്തിരുന്നു. 83 ദിവസങ്ങൾക്കുശേഷമാണ് ഇരുവർക്കും ഹൈകോടതി ജാമ്യം അനുവദിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
