ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊച്ചിയില്‍ യുവാവ് മരിച്ചു

യുവാവിന്റെ മരണം ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് കോട്ടയം തീക്കോയി മനക്കാട്ട് രാഹുല്‍ ഡി.നായര്‍ (22) മരിച്ചത്.

author-image
Web Desk
New Update
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊച്ചിയില്‍ യുവാവ് മരിച്ചു

കൊച്ചി: യുവാവിന്റെ മരണം ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് കോട്ടയം തീക്കോയി മനക്കാട്ട് രാഹുല്‍ ഡി.നായര്‍ (22) മരിച്ചത്.

പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനി ജീവനക്കാരനാണ് രാഹുല്‍. ചിറ്റേത്തുകരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്കു താമസിക്കുന്ന രാഹുല്‍ മാവേലിപുരം ലേ ഹയാത്ത് ഹോട്ടലില്‍ നിന്ന് 18 നാണ് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ ഷവര്‍മ വരുത്തി കഴിച്ചത്.

തുടര്‍ന്ന് അവശനായ രാഹുല്‍ 19 ന് ചികിത്സ തേടിയ ശേഷം താമസസ്ഥലത്ത് മടങ്ങിയെത്തി. വീണ്ടും രാഹുല്‍ അവശനിലയിലായതിനെ തുടര്‍ന്ന് 22 ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് ഷവര്‍മ കഴിച്ച് വിഷബാധ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധനാഫലം വന്ന ശേഷമേ വ്യക്തമാകൂയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവാവിന്റെ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലായെന്നും ഹൃദയാഘാതവുമുണ്ടായായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചു. ഹോട്ടലുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിലുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

kerala kochi food poisoning shawarma