അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിങ്ങിനിടെ ഹൃദയാഘാതം; തമിഴ്‌നാട് സ്വദേശി മരിച്ചു

അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിങ്ങിനിടെ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആര്‍. രമേശ് (55) ആണ് മരിച്ചത്.

author-image
Web Desk
New Update
അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിങ്ങിനിടെ ഹൃദയാഘാതം; തമിഴ്‌നാട് സ്വദേശി മരിച്ചു

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിങ്ങിനിടെ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആര്‍. രമേശ് (55) ആണ് മരിച്ചത്.

വൈകിട്ട് 5 മണിയോടെ മുട്ടിടിച്ചാന്‍തേരിക്ക് മുകളില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ഈ സ്ഥലത്തുനിന്ന് വാഹന സൗകര്യം ലഭ്യമാകുന്നിടത്തെത്താന്‍ ആറുമണിക്കൂര്‍ വേണം.

നാലംഗ സംഘത്തോടൊപ്പമാണ് രമേശ് ട്രക്കിങ്ങിനായി അഗസ്ത്യാര്‍കൂടത്തില്‍ വന്നത്. കാല്‍നടയായി മൃതദേഹം താഴെ എത്തിക്കും. മൃതദേഹം തുടര്‍നടപടികള്‍ക്കായി വിതുര താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.

agasthyarkoodam kerala