New Update
/kalakaumudi/media/post_banners/ebb721911e94dc78d737f2cd39ae4ba375961f1b0870877bb5f558ee5c21f6fe.jpg)
തൊടുപുഴ: ഇടുക്കി കരുണാപുരത്ത് വന്യ മൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്ത് . കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വേലിയിൽ നിന്നാണ് ഷോക്കേറ്റത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.