/kalakaumudi/media/post_banners/f4bdb6a976a83c2bd659f664425c1d27f351edab2d55b40ced838fd8b76b7d8c.jpg)
അമ്പലപ്പുഴ: ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ മത്സ്യതൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാര്‍ഡ് പഴുപാറലില്‍ ദാമോദരന്റെ മകന്‍ മുരളി (57) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ മുരളി വള്ളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗീത. മക്കള്‍: മുകേഷ്, മഞ്ജു. മരുമക്കള്‍: ബിജീഷ്, അഞ്ജലി.