വയോധികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഒന്നുമറിയാതെ മാനസിക രോഗിയായ സഹോദരി

വയോധികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊളിക്കുഴി വയലില്‍ വീട്ടില്‍ രത്‌നാകരന്‍ (62) ആണ് മരിച്ചത്.

author-image
Web Desk
New Update
വയോധികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഒന്നുമറിയാതെ മാനസിക രോഗിയായ സഹോദരി

തിരുവനന്തപുരം: വയോധികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊളിക്കുഴി വയലില്‍ വീട്ടില്‍ രത്‌നാകരന്‍ (62) ആണ് മരിച്ചത്.

രത്‌നാകരനും മാനസിക രോഗിയായ സഹോദരിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ മറ്റൊരു സഹോദരി ഭക്ഷണവുമായി വന്നപ്പോഴാണ് കസേരയില്‍ മരിച്ചിരിക്കുന്ന രത്‌നാകരനെ കണ്ടത്. ഇലക്ട്രോണിക് തൊഴിലാളിയായ രത്‌നാകരന്റെ കൈയില്‍ സോള്‍ഡറിംഗ് അയണ്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഷോക്കേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടാകും. ഈ സമയത്രയും മാനസിക രോഗിയായ സഹോദരി കൂടെയുണ്ടായിരുന്നു. സഹോദരിമാര്‍: രത്‌നമ്മ, രത്‌നകുമാരി.

police Thiruvananthapuram kerala news