മലപ്പുറത്ത് യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൂര്‍ സ്വദേശി സ്വാലിഹാണ് മരിച്ചത്.

author-image
Web Desk
New Update
മലപ്പുറത്ത് യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

മലപ്പുറം: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൂര്‍ സ്വദേശി സ്വാലിഹാണ് മരിച്ചത്. കാലുകളില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കിടന്നിരുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

kerala kerala police malappuram police