തിരൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

തിരൂർ കൂട്ടായി പടിഞ്ഞാറെക്കരയില്‍യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടത്.

author-image
Hiba
New Update
 തിരൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: തിരൂർ കൂട്ടായി പടിഞ്ഞാറെക്കരയില്‍യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടത്.

ശനിയാഴ്ച പുലർച്ചയോടെയാണ് ആളൊഴിഞ്ഞസ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ്‌ കൊലപാതകത്തിന് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന അനൗദ്യോഗികവിവരം.

കഴിഞ്ഞദിവസം വൈകിട്ട് മരണപ്പെട്ട സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് യുവാവിനെ കുത്തിക്കൊന്നതെന്ന് കരുതുന്നു.

അതേസമയം, സ്വാലിഹിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ തിരൂര്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

kerala kerala police thirur