ഭാഗ്യം ജാക്ക്പോട്ട് രൂപത്തില്‍ ; മഗേഷ് കുമാറിന് മാസം 5.6 ലക്ഷം രൂപ, 25 വര്‍ഷത്തേക്ക്!!!

ഭാഗ്യം പലരെയും പല രീതിയില്‍ തുണയ്ക്കാറുണ്ട്. ദുബായില്‍ ജോലി തേടിയെത്തിയ തമിഴ്‌നാട് സ്വദേശി മഗേഷ് കുമാര്‍ നടരാജനെ ഭാഗ്യം തുണച്ചത് ദുബായ് ജാക്ക് പോട്ടിന്റെ രൂപത്തിലാണ്.

author-image
Web Desk
New Update
 ഭാഗ്യം ജാക്ക്പോട്ട് രൂപത്തില്‍ ; മഗേഷ് കുമാറിന് മാസം 5.6 ലക്ഷം രൂപ, 25 വര്‍ഷത്തേക്ക്!!!

യുഎഇ: ഭാഗ്യം പലരെയും പല രീതിയില്‍ തുണയ്ക്കാറുണ്ട്. ദുബായില്‍ ജോലി തേടിയെത്തിയ തമിഴ്‌നാട് സ്വദേശി മഗേഷ് കുമാര്‍ നടരാജനെ ഭാഗ്യം തുണച്ചത് ദുബായ് ജാക്ക് പോട്ടിന്റെ രൂപത്തിലാണ്.

പ്രതിമാസം 25000 ദിര്‍ഹം ആണ് മഗേഷിന് സമ്മാനമടിച്ചിരിക്കുന്നത്. അതായത് 5.6 ലക്ഷം രൂപ. അടുത്ത 25 വര്‍ഷത്തേക്ക് മഗേഷിന് 5.6 ലക്ഷം എല്ലാ മാസവും ലഭിച്ചു കൊണ്ടിരിക്കും!

പ്രോജക്ട് മാനേജരായ മഗേഷ് കുമാര്‍ നടരാജന്‍ 2019 ല്‍ ആണ് യുഎഇ യില്‍ എത്തുന്നത്. നാല് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ് 5 ഗ്രാന്‍ഡ് പ്രൈസ് ഗെയിം കളിച്ചത്. റാഫിള്‍ നറുക്കെടുപ്പില്‍ തനിക്കാണ് സമ്മാനം കിട്ടിയതെന്ന വാര്‍ത്ത മഗേഷ് കുമാര്‍ വിശ്വസിച്ചിരുന്നില്ല. പിന്നീട് എമിറേറ്റ്‌സ് ഡ്രോ ഉദ്യോഗസ്ഥര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് സ്വപ്ന തുല്യമായ ഭാഗ്യം തന്നെ തേടിയെന്ന് മഗേഷ് കുമാര്‍ വിശ്വസിച്ചത്. ഈ സമ്മാനം നേടുന്ന യു.എ.ഇ.ക്ക് പുറത്തുള്ള ആദ്യ വിജയി ആണ് തമിഴ്നാട് ആമ്പൂര്‍ സ്വദേശിയായ മഗേഷ്.

'എന്റെ ജീവിതത്തിലും പഠനകാലത്തും ഞാന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു . എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സമൂഹത്തില്‍ നിന്ന് ധാരാളം ആളുകള്‍ എന്നെ സഹായിച്ചു. ഇപ്പോള്‍ സമൂഹത്തിന് തിരിച്ച് കൊടുക്കേണ്ട സമയം വന്നിരിക്കുന്നു. സമൂഹത്തിനായുള്ള എന്റെ സംഭാവന ആവശ്യമുള്ള ആളുകളിലേക്ക് എത്തുന്നുവെന്ന് ഞാന്‍ ഉറപ്പാക്കും.'

അദ്ദേഹം പിടിഐയോട് പറഞ്ഞു.

പണം തന്റെ രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനും ഉദ്ദേശിക്കുന്നതായി മഗേഷ് പറഞ്ഞു.

'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അവിസ്മരണീയവുമായ ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ഈ തുക എന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കാനും എന്റെ കുടുംബത്തിന്റെ ഭാവി ഉറപ്പാക്കാനും ഞാന്‍ ഉദ്ദേശിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈയില്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് ആദില്‍ ഖാന്‍ എന്നയാള്‍ക്ക് കമ്പനിയുടെ മറ്റൊരു റാഫിള്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിരുന്നു.

കേവലം ഗെയിമുകള്‍ മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും കഴിയുന്നത്ര ജീവിതങ്ങള്‍ മാറ്റി മറിക്കുക എന്നതാണ് ഉദ്ദേശമെന്നും എമിറേറ്റ്‌സ് ഡ്രോ മാനേജിംഗ്പാര്‍ട്ണര്‍പറഞ്ഞു.

tamilnadu luck uae Latest News prize news update lucky draw jackpot magesh kumar