/kalakaumudi/media/post_banners/1eea75d6a7f33e9725eaf019cec4c188cc74cdd9ec3816cfc0e55addd7f8cbfc.jpg)
കൊച്ചി: ആലുവയില്‍ ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ മകളെ മര്‍ദിച്ച് വിഷം നല്‍കി കൊലപ്പെടുത്തിയ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തും. പിതാവ് കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയത്. സഹപാഠിയെ പ്രണയിച്ച പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വായിലേക്ക് കളനാശിനി ഒഴിക്കുകയുമായിരുന്നു.
ഇതോടെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ മരിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും.ഒക്ടോബര്‍ 29ന് എറണാകുളം ജില്ലയിലെ ആലങ്ങാടായിരുന്നു സംഭവം.
സഹപാഠിയെ പ്രണയിച്ചുവെന്ന് അറിഞ്ഞതോടെ മകളുടെ ഫോണ്‍ ഇയാള്‍ പിടിച്ചുവാങ്ങിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി മറ്റൊരു ഫോണിലൂടെ ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു.
ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്താന്‍ പിതാവ് ശ്രമിച്ചതെന്നാണ് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച ശേഷം വായില്‍ ബലമായി കളനാശിനി ഒഴിച്ചു.
ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. സംഭവത്തിന് പിന്നാലെ ഇയാളെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
