/kalakaumudi/media/post_banners/457ce496070a6123e81cf65cd52a0245a77eb2dc1dcfde6114062455fd393d98.jpg)
കാസര്‍കോട്: അമിതമായ ഫോണ്‍വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.കാസര്‍ഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരിച്ചത്.
സംഭവത്തില്‍ മകന്‍ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍വിളി ചോദ്യം ചെയ്തതോടെ കൂരമായി മര്‍ദിച്ചതിന് ശേഷം അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.