ഭാര്യയെയും മകളേയും പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഭാര്യയെയും മകളേയും വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസങ്ങള്‍ക്ക് മുന്‍പ് ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.

author-image
Priya
New Update
ഭാര്യയെയും മകളേയും പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഭെരംപുര്‍ (ഒഡിഷ): ഭാര്യയെയും മകളേയും വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസങ്ങള്‍ക്ക് മുന്‍പ് ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.

ബസന്തി പത്രയും (23), രണ്ടുവയസ്സുകാരി മകള്‍ ദേവ്‌സ്മിതയുമാണ് കൊല്ലപ്പെട്ടത്. ഗണേഷ് പത്രയാണ് അറസ്റ്റിലായത്. മതപരമായ ചടങ്ങുകള്‍ക്കെന്ന് പറഞ്ഞാണ് ഒരു പാമ്പാട്ടിയില്‍ നിന്ന് ഇയാള്‍ മൂര്‍ഖനെ വാങ്ങിയത്.

പാമ്പിനെ പ്ലാസ്റ്റിക് പാത്രത്തിലാക്കി വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും മകളും ഉറങ്ങുന്ന മുറിയിലേക്ക് തുറന്നുവിടുകയായിരുന്നു. ശേഷം ഇയാള്‍ മറ്റൊരു മുറിയില്‍ കിടന്നുറങ്ങി.

പിറ്റേന്ന് പാമ്പിന്റെ കടിയേറ്റ് മരിച്ച നിലയില്‍ അമ്മയെയും കുഞ്ഞിനെയും മുറിയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ പിതാവ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം നിരസിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഗഞ്ചം പൊലീസ് അറിയിച്ചു.

odisha Crime snake