'59 കാരിയെ കാറില്‍ വെച്ച് കൊലപ്പെടുത്തി, മൃതദേഹം കൊക്കയില്‍ തള്ളി'; വെളിപ്പെടുത്തലുമായി യുവാവ്

കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന മൊഴി നല്‍കി യുവാവ്. മലപ്പുറം സ്വദേശി സമദ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

author-image
Priya
New Update
'59 കാരിയെ കാറില്‍ വെച്ച് കൊലപ്പെടുത്തി, മൃതദേഹം കൊക്കയില്‍ തള്ളി'; വെളിപ്പെടുത്തലുമായി യുവാവ്

 

കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന മൊഴി നല്‍കി യുവാവ്. മലപ്പുറം സ്വദേശി സമദ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാറില്‍ വെച്ച് അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് പൊലീസ് യുവാവുമായി ഗൂഡല്ലൂരില്‍ തിരച്ചിനായി പുറപ്പെട്ടു.

സ്വര്‍ണാഭരണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയത്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

കൊലപ്പെടുത്താന്‍ ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരാഴ്ച മുമ്പാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ (59) യെ കാണാതായി എന്ന് പൊലീസിന് പരാതി ലഭിക്കുന്നത്.

ഇതേ തുടര്‍ന്ന് കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകം ഉറപ്പിക്കാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.

kozhikkode Crime