മദ്യലഹരിയില്‍ ട്രെയിനില്‍ യുവാവിന്റെ അതിക്രമം; വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു

ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു. യുപി-ഡല്‍ഹി സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലാണ് സംഭവം.

author-image
Web Desk
New Update
മദ്യലഹരിയില്‍ ട്രെയിനില്‍ യുവാവിന്റെ അതിക്രമം; വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു

ലക്‌നൗ: ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു. യുപി-ഡല്‍ഹി സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു യാത്രക്കാരന്റെ അതിക്രമം.

ബുധനാഴ്ചയായിരുന്നു സംഭവം. ട്രെയിനിന്റെ ബി3 കോച്ചില്‍ താഴത്തെ ബര്‍ത്തിലായിരുന്നു ദമ്പതികള്‍ ഇരുന്നത്. സൈഡ് ലോവര്‍ ബര്‍ത്തിലിരുന്ന യാത്രക്കാരനായ യുവാവ് മൂത്രമൊഴിക്കുകയായിരുന്നു.

സഹയാത്രികര്‍ ടിടിഇയെ വിവരം അറിയിച്ചു. ജാന്‍സിയില്‍ വച്ച് യുവാവിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.

Uttarpradesh indian railway india delhi