കോണ്‍ഗ്രസ് വിടാനൊരുങ്ങി മനീഷ് തിവാരി; ബിജെപിയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. നിലവില്‍ പഞ്ചാബിലെ അനന്ത്പൂര്‍ സാഹിബില്‍ നിന്നുള്ള എംപിയാണ് തിവാരി ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം.

author-image
Web Desk
New Update
കോണ്‍ഗ്രസ് വിടാനൊരുങ്ങി മനീഷ് തിവാരി; ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. നിലവില്‍ പഞ്ചാബിലെ അനന്ത്പൂര്‍ സാഹിബില്‍ നിന്നുള്ള എംപിയാണ് തിവാരി ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം.

ബിജെപി സ്ഥാനാര്‍ത്ഥിയായി ലുധിയാന ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തിവാരി മത്സരിച്ചേക്കുമെന്നാണ് വിവരം. ബിജെപി നേതൃത്വവുമായി മനീഷ് ചര്‍ച്ച നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

BJP congress party manish tewari