24 വര്‍ഷത്തെ ആധിപത്യം തകര്‍ത്തു; എസ്എഫ്‌ഐയില്‍ നിന്ന് മാര്‍ഇവാനിയോസ് പിടിച്ചെടുത്ത് കെഎസ്യു

കേരളാ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ മാര്‍ ഇവാനിയോസ് കോളേജില്‍ കെ എസ് യുവിന് അട്ടിമറി ജയം. 24 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്‌ഐയില്‍ നിന്ന് യൂണിയന്‍ കെ എസ് യു തിരിച്ചുപിടിച്ചു.

author-image
Web Desk
New Update
24 വര്‍ഷത്തെ ആധിപത്യം തകര്‍ത്തു; എസ്എഫ്‌ഐയില്‍ നിന്ന് മാര്‍ഇവാനിയോസ് പിടിച്ചെടുത്ത് കെഎസ്യു

തിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ മാര്‍ ഇവാനിയോസ് കോളേജില്‍ കെ എസ് യുവിന് അട്ടിമറി ജയം. 24 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്‌ഐയില്‍ നിന്ന് യൂണിയന്‍ കെ എസ് യു തിരിച്ചുപിടിച്ചു. മെല്‍വിന്‍ തോമസ് തരകന്‍ ആണ് ചെയര്‍മാന്‍. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലും യൂണിയന്‍ വിജയം കെഎസ് യുവിനാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെടുമങ്ങാട് കോളേജ് കെ എസ് യു പിടിച്ചെടുക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിജയം എസ്എഫ്‌ഐയ്ക്ക് തന്നെ. തിരുവനന്തപുരം വുമണ്‍സ് കോളേജിലും എസ്എഫ്‌ഐ വിജയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് യൂണിയന്‍ കെഎസ് യുവിന് ലഭിച്ചു. ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളേജില്‍ എബിവിപി വിജയിച്ചു.സംഘടനാപരമായി തെരഞ്ഞെടുപ്പു നടന്ന 33 കോളജുകളില്‍ 28 ലും എസ്എഫ്ഐ വിജയിച്ചു.

യൂണിവേഴ്സിറ്റി കോളജ്, ആര്‍ട്സ് കോളജ്, വിമന്‍സ്‌കോളജ്, കാര്യവട്ടം ഗവ. കോളജ്, ചെമ്പഴന്തി എസ്എന്‍ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പെടും. ഇവിടെയൊന്നും കെഎസ്യുവിനും എബിവിപിക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. കൊല്ലം ജില്ലയില്‍ 20ല്‍ 17 ഉം പത്തനംതിട്ടയില്‍ രണ്ടില്‍ രണ്ടും കോളജു യൂണിയനുകള്‍ എസ്എഫ്ഐ വിജയിച്ചു. മറ്റു സര്‍വകാലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എസ്എഫ്ഐക്ക് തന്നെയായിരുന്നു വിജയം.

Thiruvananthapuram marivanios college KSU