/kalakaumudi/media/post_banners/74376a251566b876167102702d3ef3e922215cc2f1c83cf9ff19430df32a941c.jpg)
കൊച്ചി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ മറിയക്കുട്ടി. മറിയക്കുട്ടി രാഷ്ട്രീയ അധ:പതനത്തിന്റെ പ്രതീകമായി മാറിയെന്ന പ്രസ്താവനക്കെതിരെയാണ് മറിയക്കുട്ടി രംഗത്തുവന്നത്.
താന്‍ ഭിക്ഷയെടുത്തു പ്രതിഷേധിക്കാന്‍ കാരണം സിപിഎമ്മാണ്. പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചിട്ടും സിപിഎം തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ ആരോപിച്ചു.
ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് സഹായിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്ന വര്‍ഗ്ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്നും മറിയക്കുട്ടി ചോദിച്ചു. ഇതേ കുറിച്ച് അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.