മറിയക്കുട്ടിയുടെ ഹര്‍ജി വ്യാഴാഴ്ച വീണ്ടും ഹൈക്കോടതിയില്‍; കേന്ദ്രവും സംസ്ഥാനവും വിശദീകരണം നല്‍കിയേക്കും

പെൻഷൻ എന്തുകൊണ്ട് നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.അതെസമയം കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും ഹൈക്കോടതിയിൽ മറുപടി നൽകണം.

author-image
Greeshma Rakesh
New Update
മറിയക്കുട്ടിയുടെ ഹര്‍ജി വ്യാഴാഴ്ച വീണ്ടും ഹൈക്കോടതിയില്‍; കേന്ദ്രവും സംസ്ഥാനവും വിശദീകരണം നല്‍കിയേക്കും

കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.പെൻഷൻ എന്തുകൊണ്ട് നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.അതെസമയം കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും ഹൈക്കോടതിയിൽ മറുപടി നൽകണം.

മറിയക്കുട്ടി നൽകിയ ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പെൻഷൻ കൊടുക്കാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.മാത്രമല്ല ഹ‍ർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ കടുത്ത വിമർശനത്തിനൊടുവിൽ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാട് സർക്കാർ പിൻവലിച്ചിരുന്നു.

petition kerala government central government kerala high court maryakutty