തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും‌ ലോറിയും കൂട്ടിയിച്ച് അപകടം; നാല് പേരു‌ടെ നില ​ഗുരുതരം

കൊടകരയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.കൊടകര മേൽപ്പാലത്തിന് സമീപത്ത് വച്ച് ലോറി കെഎസ്‍ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

author-image
Greeshma Rakesh
New Update
തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും‌ ലോറിയും കൂട്ടിയിച്ച് അപകടം; നാല് പേരു‌ടെ നില ​ഗുരുതരം

തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് പുറകിൽ നാഷണൽ പെർമിറ്റ് ലോറിയിടിച്ച് അപകടം.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമെന്നാണ് വിവരം.കൊടകരയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.കൊടകര മേൽപ്പാലത്തിന് സമീപത്ത് വച്ച് ലോറി കെഎസ്‍ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റവരെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. ഇതിന് പിന്നാലെ മറ്റൊരു ലോറി ബസിന്റെ പിൻഭാഗത്ത് വന്ന് ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നിട്ടുണ്ട്.അമിത വേഗതയാണ് അപകടകാരണമെന്നാണ് വിവരം.

 

massive accident lorry thrissur KSRTC Bus