ലോക ഹിന്ദു കോണ്‍ഗ്രസ്; 'സനാതനധര്‍മ്മം എന്നത് വിശാലവീക്ഷണം': മാതാ അമൃതാനന്ദമയി

ലോക ഹിന്ദു കോണ്‍ഗ്രസിന് ബാങ്കോക്കില്‍ സമാപനം. എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാലവീക്ഷണമാണ് സനാതനധര്‍മമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.

author-image
Web Desk
New Update
ലോക ഹിന്ദു കോണ്‍ഗ്രസ്; 'സനാതനധര്‍മ്മം എന്നത് വിശാലവീക്ഷണം': മാതാ അമൃതാനന്ദമയി

ബാങ്കോക്ക്: ലോക ഹിന്ദു കോണ്‍ഗ്രസിന് ബാങ്കോക്കില്‍ സമാപനം. എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാലവീക്ഷണമാണ് സനാതനധര്‍മമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സമൂഹത്തിനാകെ നന്മയേകുന്ന തത്വങ്ങളും ആദര്‍ശങ്ങളുമാണ് ഹിന്ദുധര്‍മം ലോകത്തിന് പകരുന്നതെന്നും അമൃതാനന്ദമയി വ്യക്തമാക്കി.

'പരമാവധി ജനങ്ങള്‍ക്ക് പരമാവധി സന്തോഷം നല്‍കുന്നതെന്തോ അതാണ് ധര്‍മം. എന്തുനേടാന്‍ കഴിഞ്ഞു എന്നതല്ല, എത്രക്കൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്.' മാതാ അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.

ഹിന്ദുസംഘടനകള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക, സനാതന ധര്‍മത്തിനെതിരായ വിദ്വേഷം ഫലപ്രദമായി ചെറുക്കുക എന്നീ ലക്ഷ്യത്തോടെയാണ് മൂന്നാമത് വേള്‍ഡ് കോണ്‍ഗ്രസ് ബാങ്കോക്കില്‍ സംഘടിപ്പിച്ചത്. അതേസമയം 2026 ല്‍ നടക്കാനിരിക്കുന്ന ഹിന്ദു കോണ്‍ഗ്രസ് മുംബൈയിലായിരിക്കും സംഘടിപ്പിക്കുക.

61 രാജ്യങ്ങളില്‍ നിന്നുള്ള 21,000 പ്രതിനിധികളായിരുന്നു ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്തത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Latest News national news world hindu congress