/kalakaumudi/media/post_banners/8d67ce456b94d1bc0c7b673916e21afe80733a9f0a8608cc102b4bf344122726.jpg)
തിരുവനന്തപുരം: മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം അനധികൃത തോട്ടപ്പള്ളി കരിമണല്‍ ഖനനമാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തോട്ടപ്പള്ളിയിലെ കരിമനല്‍ ഖനനത്തിന് സഹായം കിട്ടാനാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത്. സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായി. ഇതുവരെ വിജിലന്‍സിന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ല. അതിനാല്‍, കോടതിയെ സമീപിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.