'കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെ വാദം പൊളിഞ്ഞു': കർണാടക ഹൈക്കോടതി വിധിയിൽ കുഴൽനാടൻ

അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട രേഖകൾ ഉടൻ വെളിപ്പടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

author-image
Greeshma Rakesh
New Update
'കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെ വാദം പൊളിഞ്ഞു': കർണാടക ഹൈക്കോടതി വിധിയിൽ കുഴൽനാടൻ

തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ വീണാ വിജയന്റെ ഹർജി തള്ളിയ കർണാടക ഹൈക്കോടതി വിധി പ്രതീക്ഷിച്ചിരുന്നതെന്ന് മാത്യു കുഴൽനാടൻ. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെയും സി പി എമിന്റെയും വാദം പൊളിഞ്ഞുവെന്നും കുഴൽനാടൻ പറഞ്ഞു.

 

വീണ കേസ് നൽകേണ്ടിയിരുന്നത് കേരള  ഹൈക്കോടതിയിലായിരുന്നു.  ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ അതായിരുന്നു ശരിയായ രീതി. ഇനിയെങ്കിലും മുൻനിലപാട് തിരുത്താൻ സിപിഐഎം തയ്യാറാകുമോയെന്നും മാത്യു കുഴൽ നാടൻ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട രേഖകൾ ഉടൻ വെളിപ്പടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റ് ഉടൻ ഉണ്ടാകണമെന്നല്ല. പ്രതി സ്ഥാനത്തുള്ള വ്യക്തി രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെങ്കിൽ അറസ്റ്റിന് സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കമ്പനി കൂടുതൽ പണം വാങ്ങിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി.

 

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.തുടർന്ന് എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടു. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് വിധി.

pinarayi vijayan mathew kuzhalnadan veena vijayan SFIO karnataka high court masapdi case