മഥുര കൃഷ്ണ ജൻമഭൂമി കേസ്; ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവേ തടഞ്ഞ് സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവിന് സ്റ്റേ

മഥുര കൃഷ്ണ ജൻമഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവെ സ്റ്റേ ചെയ്ത് സുപ്രീംകോടതി.മസ്ജി​ദിൽ സർവെ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

author-image
Greeshma Rakesh
New Update
മഥുര കൃഷ്ണ ജൻമഭൂമി കേസ്; ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവേ തടഞ്ഞ് സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവിന് സ്റ്റേ

 

ഡൽഹി: മഥുര കൃഷ്ണ ജൻമഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവെ സ്റ്റേ ചെയ്ത് സുപ്രീംകോടതി.മസ്ജിദിൽ സർവെ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഡ്വക്കേറ്റ് കമ്മീഷൻറെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ.

മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവെ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ഷാഹി ഈദ്ഗാഹ് മസ്ജിദിനെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവെ നടത്താൻ നിർദേശിക്കണമെന്നും മസ്ജിദ് പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്.

എന്നാൽ ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാൽപര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകിയിരുന്നു.

mathura krishna janmabhoomi case shahi eidgah masjid Supreme Court