/kalakaumudi/media/post_banners/97860a07071f6704ee00e5e58305d6ff633d2a1c0d11f57f7f28746a62af0c40.jpg)
കായംകുളം: മകന്‍ മരിച്ചതിന് പിന്നാലെ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നിസ(48) യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ബിന്യാമിന്‍ കഴിഞ്ഞ ദിവസമായിരുന്നു വാഹനാപകടത്തില്‍ മരിച്ചത്. ഈ വിവരം അറിഞ്ഞതിന് പിന്നാലെയാണ് മെഹറുന്നിസയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് കായംകുളം പൊലീസ് സ്ഥലത്തെത്തി.
കായംകുളം ഫയര്‍ സ്റ്റേഷനു സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്‌മാന്റെ ഭാര്യയാണ് മെഹറുന്നീസ. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ ടി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.