കൊച്ചിയില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട

നഗരത്തില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശി ചാത്തങ്കേരി പറമ്പില്‍ വീട്ടില്‍ ഷബീക്കിനെയാണ് 45 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
കൊച്ചിയില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട

കൊച്ചിയില്‍: നഗരത്തില്‍ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശി ചാത്തങ്കേരി പറമ്പില്‍ വീട്ടില്‍ ഷബീക്കിനെയാണ് 45 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടെനിമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൈക്കുടം ഗ്രീന്‍ ടച്ച് ഹെല്‍ത്ത് കെയര്‍ സ്പായില്‍ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയകുമാര്‍റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഷബീക്കിനെ പിടിക്കുമ്പോള്‍ മയകുമരുന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയില്‍ ആയിരുന്നു.

വില്പനക്കായി കൊണ്ട് വന്ന എംഡിഎംഎ രഹസ്യമായി ഒളിപ്പിച്ചു വച്ചത് ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് കണ്ടുകിട്ടിയത്. റെയ്ഡില്‍ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ്, അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍ ജെനിഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മനോജ്, ശ്രീകുമാര്‍, ബദര്‍ അലി, മേഘ എന്നിവര്‍ ഉണ്ടായിരുന്നു.

kochi MDMA excise squad