കോളേജ് ഹോസ്റ്റലില്‍ നിന്നു വീണ് പരിക്കേറ്റ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കോളേജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

author-image
Web Desk
New Update
കോളേജ് ഹോസ്റ്റലില്‍ നിന്നു വീണ് പരിക്കേറ്റ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: കോളേജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം ഉദയംപേരൂര്‍ സ്വദേശി അതിഥി ബെന്നിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

ഡിസംബര്‍ 2 നാണ് അതിഥി ഹോസ്റ്റലിന്റെ നാലാമത്തെ നിലയില്‍ നിന്ന് വീണത്. കുറച്ചുദിവസങ്ങളായി വിദ്യാര്‍ത്ഥിനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അമ്മയും പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

kerala news Thiruvananthapuram police