/kalakaumudi/media/post_banners/46e5b96a605f32b5cde51be8498debcff7b41ba1df95ce6035bcb72ff099ad84.jpg)
ന്യൂഡൽഹി: ഇന്ത്യയിൽ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വൻതോതിൽ ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ (ആർടിഐ) അന്വേഷണത്തിലൂടെ ലഭിച്ച വിശദാംശങ്ങൾ അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ(2018- 2022) യഥാക്രമം 122 മെഡിക്കൽ, 58 പി ജി വിദ്യാർത്ഥികളും 64 എംബിബിഎസ് വിദ്യാര്‍ഥികളും 1,270 മെഡിക്കൽ പ്രൊഫഷണലുകളുമാണ് ആത്മഹത്യ ചെയ്തത്. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) വെളിപ്പെടുത്തി.നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എംഎംസി) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതല്‍. ഒന്‍പത് പേരാണ് ജീവിതം അവസാനിപ്പിച്ചത്. ഒരു പി ജി വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തു.തൊട്ടുപിന്നിൽ എട്ട് കേസുകളുമായി തമിഴ്‌നാട്. ആന്ധ്രാപ്രദേശിലും കർണാടകയിലും അഞ്ച് കേസുകളും തെലങ്കാനയിൽ ഒരു കേസും പുതുച്ചേരിയിൽ മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും മെഡിക്കല്‍ കോളേജുകളിലാണ് ഏറ്റവും കൂടുതല്‍ പിജി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത്. 11 വീതം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. മാസ്റ്റര്‍ ഓഫ് സര്‍ജറി (എംഎസ്) വിഭാഗത്തില്‍ പന്ത്രണ്ടുപേരും ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എംഡി) വിഭാഗത്തില്‍ 36 പേരും ജീവനൊടിക്കിയിട്ടുണ്ട്. തമിഴ്‌നാടാണ് എംബിബിഎസ് വിദ്യാര്‍ഥികളുടെ ആത്മഹത്യ വര്‍ധിക്കുന്ന മറ്റൊരു സംസ്ഥാനം. 2018-നും 2022-നും ഇടയില്‍ എട്ടുപേരാണ് ജീവിതം അവസാനിപ്പിച്ചത്.
ഡോ. വിവേക് പാണ്ഡേ നല്‍കിയ വിവരാവകാശത്തിനാണ് കേന്ദ്രം മറുപടി നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ 1,270 വിദ്യാര്‍ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ചു. കർണാടകയിൽ 17 പേരും, ആന്ധ്രാപ്രദേശിൽ 13 പേരും കേരളത്തിലും തമിഴ്‌നാട്ടിലും എട്ട് പേർ വീതവും തെലങ്കാനയിലും പുതുച്ചേരിയിലും മൂന്ന് പേർ വീതവുമാണ് പഠനം ഉപേക്ഷിച്ചത്.കേരളത്തില്‍ പത്തു പിജി വിദ്യാര്‍ഥികളും മെഡിക്കല്‍ കോഴ്‌സ് പകുതിയില്‍ ഉപേക്ഷിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
പഠനരംഗത്തെ മാനസിക സമ്മര്‍ദം താങ്ങാനാവാതെയാണ് ഇവർ ആത്മഹ്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അക്കാദമിക് രംഗത്തുള്ള സമ്മര്‍ദത്തിന് പുറമേ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും വിദ്യാര്‍ഥികളെ പ്രതിരോധത്തിലാക്കുന്നു.അതെസമയം താങ്ങാനാകാത്ത ജോലി സമ്മര്‍ദമാണ് മെഡിക്കല്‍ മേഖല ഉപേക്ഷിക്കാന്‍ ഡോക്ടർമാരെ പ്രേരിപ്പിക്കുന്നത്.
അതെസമയം പരീക്ഷകളിൽ മികവ് പുലർത്താനുള്ള സമ്മർദ്ദമാണ് മറ്റൊരു പ്രധാന കാരണം.മാതാപിതാക്കളുടെ പ്രതീക്ഷകളും മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ മത്സര സ്വഭാവവുമെല്ലാം വിദ്യാർഥികളെ സമ്മർദ്ദത്തിലാക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഒപ്പം വിപുലമായ അക്കാദമിക് പാഠ്യപദ്ധതിയും പരാജയപ്പെടുമെന്ന ഭയവും സമ്മർദ്ദത്തിന്റെ ആഴം കൂട്ടുന്നതായും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.