/kalakaumudi/media/post_banners/dfaab503778ecc88bcf2a91f219c9c1ac18acafe971bfeeeaf140afe7185b8fb.jpg)
തിരുവനന്തപുരം: ശബരിമലയില്‍ പരിധിവിട്ട് ഭക്തരെ തടയാനാകില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍. രജിസ്റ്റര്‍ ചെയ്യാതെയും നിരവധി ഭക്തര്‍ എത്തുന്നുണ്ട്. എന്നാല്‍ എത്തുന്ന എല്ലാവരെയും പതിനെട്ടാംപടി കടത്തിയേ മതിയാകൂ. ഈ സന്ദര്‍ഭത്തില്‍ ചില സ്വാഭാവിക നിയന്ത്രണങ്ങള്‍ വേണ്ടിവരും. അത് ഭക്തരും മാധ്യമങ്ങളും മനസ്സിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ തിങ്കളാഴ്ചയും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എരുമേലി, നിലയ്ക്കല്‍, ഇലവുങ്കല്‍, മാറാണംതോട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. പമ്പയിലും നിലയ്ക്കലിലും വന്‍ഗതാഗതകുരുക്കും തീര്‍ഥാടക തിരക്കും മൂലം എരുമേലിയിലെ മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന തീര്‍ഥാടക വാഹനങ്ങള്‍ അവിടെ തന്നെ തുടരണമെന്നും പമ്പയിലേക്കു പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു.