'38 കോളേജുകള്‍ക്കും 5 സര്‍വകലാശാലകള്‍ക്കും കാമ്പസുകളില്‍ വ്യാവസായിക പാര്‍ക്കുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുണ്ട്'

വ്യവസായ വകുപ്പ് മുന്നോട്ടുവച്ച നിര്‍ദേശത്തെ തുടര്‍ന്ന് 38 കോളേജുകളും അഞ്ച് സര്‍വകലാശാലകളും അവരുടെ കാമ്പസുകളില്‍ വ്യാവസായിക പാര്‍ക്കുകള്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്.

author-image
Priya
New Update
'38 കോളേജുകള്‍ക്കും 5 സര്‍വകലാശാലകള്‍ക്കും കാമ്പസുകളില്‍ വ്യാവസായിക പാര്‍ക്കുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുണ്ട്'

തൃശ്ശൂര്‍: വ്യവസായ വകുപ്പ് മുന്നോട്ടുവച്ച നിര്‍ദേശത്തെ തുടര്‍ന്ന് 38 കോളേജുകളും അഞ്ച് സര്‍വകലാശാലകളും അവരുടെ കാമ്പസുകളില്‍ വ്യാവസായിക പാര്‍ക്കുകള്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ തന്റെ വകുപ്പ് മുന്നോട്ടുവച്ച നിര്‍ദേശം ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് ജോലികള്‍ക്കൊപ്പം പ്രതിഫലം ലഭിക്കുന്ന തൊഴിലവസരങ്ങളും പാര്‍ക്കുകള്‍ നല്‍കുമെന്ന് രാജീവ് പറഞ്ഞു. തൃശ്ശൂരിലെ പുഴക്കലിലെ വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.

കോളേജുകളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദിഷ്ട കാമ്പസ് വ്യാവസായിക പാര്‍ക്കുകളില്‍ പ്രോജക്ടുകള്‍ സ്ഥാപിക്കാമെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അദ്ധ്യാപന സമയം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ ജോലി ചെയ്യാം. സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കുകളും അല്ലെങ്കില്‍ അക്കാദമിക് ക്രെഡിറ്റുകളും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

p rajeev campus park