'ഞങ്ങളാരെയും നിര്‍ബന്ധിക്കുന്നില്ല';കുട്ടികള്‍ക്ക് മുഖ്യമന്ത്രി ഉറ്റ സുഹൃത്തിനെ പോലെയെന്ന് മന്ത്രി ആര്‍ ബിന്ദു

By Greeshma Rakesh.01 12 2023

imran-azhar

 

 


പാലക്കാട്: നവകേരള സദസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് സ്വന്തം താല്‍പ്പര്യപ്രകാരമാണെന്ന് മന്ത്രി ആര്‍ ബിന്ദു.ആരും നിര്‍ബന്ധിച്ചിട്ടല്ല, കുട്ടികള്‍ക്ക് മുഖ്യമന്ത്രി ഉറ്റസുഹൃത്തു പോലെയാണെന്നും മന്ത്രി പറഞ്ഞു. നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 


'പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികള്‍ പറയുന്ന സ്ഥിതിയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആരും നിര്‍ബന്ധിച്ച് കൊണ്ടു വരുന്നതല്ല. കുട്ടികള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിലാണ് എത്തുന്നത്. മാധ്യമങ്ങളുടെ മുമ്പില്‍ വളരെ ജനപ്രിയമായ രീതിയിലാണ് മുഖ്യമന്ത്രിയെ കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്നത്. അവരുടെ ഉറ്റ സുഹൃത്തുപോലെയാണ് . അവര്‍ അവരുടെ താല്‍പ്പര്യം അനുസരിച്ചു വരുന്നതാണ്. ഞങ്ങളാരെയും നിര്‍ബന്ധിക്കുന്നില്ല. ഓരോ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ഉത്തരവിറക്കുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം', മന്ത്രി പ്രതികരിച്ചു.

 

 

OTHER SECTIONS