മുന്തിരി വാറ്റും കേക്കും കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നു; ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരേ മന്ത്രി സജി ചെറിയാന്റെ വിമര്‍ശം. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി.

author-image
Web Desk
New Update
മുന്തിരി വാറ്റും കേക്കും കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നു; ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരേ മന്ത്രി സജി ചെറിയാന്റെ വിമര്‍ശം. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി. അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നുവെന്നും മന്ത്രി പറഞ്ഞു.

വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്ക് മണിപ്പുര്‍ ഒരു വിഷയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

india kerala BJP saji cheriyan