/kalakaumudi/media/post_banners/78732d7dd19d274dc9234cac42452ec5a30087a538ec4310dabf78a900c79f4a.jpg)
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് കെസിബിസി. പ്രസ്താവന പിന്‍വലിക്കും വരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരികമന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന വേദനിപ്പിച്ചു. പ്രസ്താവന പിന്‍വലിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് എന്ന നിലയില്‍ ആവശ്യപ്പെടുകയാണ്. അതുവരെ സര്‍ക്കാരുടെ പരിപാടികളിലും പൊതുസമീപനത്തിലും നിന്നും വിട്ടുനില്‍ക്കും. ഏത് സര്‍ക്കാരിനെയും ഗുണപരമായ പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. അതിന് വ്യത്യസ്തമായ സാഹചര്യമാണ് സാംസ്‌കാരിക വകുപ്പ് സൃഷ്ടിച്ചിട്ടുള്ളതെന്നും കാതോലിക്കാ ബാവ മാധ്യമങ്ങളോട് പ്രതികരിച്ചു.