/kalakaumudi/media/post_banners/c03b22b4462cd862df8b37eb6984ddac65205b89d8ee636817a85f2facb75654.jpg)
മാനന്തവാടി: വയനാട് ജില്ലയുടെ പുതിയ സബ് കളക്ടറായി മിസല്‍ സാഗര്‍ ഭരത് ഐഎഎസ്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസില്‍ വ്യാവാഴ്ച രാവിലെയാണ് ചുമതലയേറ്റത്.
മഹാരാഷ്ട്ര സോലാപൂര്‍ സ്വദേശിയായ മിസല്‍ സാഗര്‍ 2020-21 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പൂനെ കോളേജ് ഒഫ് അഗ്രികള്‍ച്ചറില്‍ നിന്ന് ബിഎസ്സി അഗ്രികള്‍ച്ചറും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന സബ്ബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഐഎഎസിനെ കേരള ജിഎസ്ടി ജോയിന്റ് കമ്മീഷണറായി നിയമിച്ച ഒഴിവിലാണ് മിസല്‍ സാഗര്‍ ഭരത് ചുമതലയേറ്റത്.