കാണാതായ കുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയില്‍

കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം.

author-image
Web Desk
New Update
കാണാതായ കുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയില്‍

ചണ്ഡിഗഡ്: കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. കാഞ്ചന്‍ (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കുറച്ചുദിവസമായി കുട്ടികളെ കാണാനില്ലായികുന്നു. തിങ്കളാഴ്ച വീട്ടിലെ സാധനങ്ങള്‍ മാറ്റുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെട്ടിക്ക് ഭാരക്കൂടുതല്‍ തോന്നി തുറന്നുനോക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

 

നിയമന കോഴക്കേസ്: അഖില്‍ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേര്‍ത്തു

തിരുവനന്തപുരം: നിയമന കോഴക്കേസ് നിര്‍ണായക നീക്കവുമായി പൊലീസ്. കേസില്‍ ആരോപണ വിധേയരായ അഖില്‍ സജീവിനെയും അഡ്വ. ലെനിനെയും പ്രതി ചേര്‍ത്തു.

പ്രതികള്‍ക്കെതിരെ വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഐടി ആക്ടിലെ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തും.

അതിനിടെ, അഖില്‍ സജീവും അഡ്വ. ലെനിനും ഒളിവിലാണ്. അഖില്‍ സജീവന്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസിന് കൈമാറി. പൊതുഭരണ വകുപ്പ് നല്‍കിയ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

എന്നാല്‍, മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പരാതിക്കാരനായ ഹരിദാസന്‍. അഖില്‍ മാത്യുവിന് പണം കൈമാറിയെന്നാണ് കന്റോണ്‍മെന്റ് പൊലീസിന് ഹരിദാസന്‍ നല്‍കിയ മൊഴി.

 

ബിജെപി അംഗത്വം സ്വീകരിച്ച് ഇടുക്കി രൂപതയിലെ വൈദികന്‍

കട്ടപ്പന: ഇടുക്കി രൂപതയിലെ വൈദികന്‍ ഫാ. കുര്യാക്കോസ് മറ്റം ബിജെപിയിലേക്ക്. കൊന്നത്തടി, മാങ്കുവ സെന്റ് തോമസ് പള്ളി ഇടവക വികാരിയാണ് കുര്യാക്കോസ് മറ്റം.

പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വൈദികനെ ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി സ്വീകരിച്ചു. ആദ്യമായാണ് ഒരു വൈദികന്‍ ബിജെപിയില്‍ അംഗമാകുന്നതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

 

police punjab india national news punjab police