/kalakaumudi/media/post_banners/b7dc5fc3ae28561975543370c3502da417c6b807ee5657cfcd4b35f84e0655ba.jpg)
തിരുവനന്തപുരം: ചാക്കയില്‍ നിന്ന് കാണാതായ 2 വയസുകാരിയെ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 7.30ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനു സമീപത്താണ് കുട്ടിയെ കണ്ടെത്തിയത്.
സ്റ്റേഷന് അടുത്തുള്ള ഓടയ്ക്കു സമീപമാണ് കുട്ടി ഉണ്ടായിരുന്നത്. കാണാതായി 19 മണിക്കൂറുകള്‍ക്കു ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. ഞായറാഴ്ച രാത്രിയാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാതെയായത്.
റെയില്‍വേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമര്‍ദീപ്-റബീന ദേവി എന്നിവരുടെ മകളെയാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപത്തുനിന്നായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പം കിടന്നുറങ്ങവേയാണ് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഒരു മണിക്കു ശേഷം ഉണര്‍ന്നപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ മൊഴി.
കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികളെ പിടികൂടാന്‍ പൊലീസ് ശ്രമം തുടരുന്നു.