തിരുവല്ലയില്‍ നിന്ന് കാണാതായ 9-ാം ക്ലാസുകാരി തിരിച്ചെത്തി; സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ പിടിയില്‍

കാവുംഭാഗത്ത് നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരി തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം മുങ്ങിയ യുവാക്കളെ പിന്നീട് പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്.

author-image
Web Desk
New Update
തിരുവല്ലയില്‍ നിന്ന് കാണാതായ 9-ാം ക്ലാസുകാരി തിരിച്ചെത്തി; സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ പിടിയില്‍

തിരുവല്ല: കാവുംഭാഗത്ത് നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരി തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം മുങ്ങിയ യുവാക്കളെ പിന്നീട് പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ മുതലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നീടു കാണാതാവുകയായിരുന്നു.

ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ സ്‌കൂളിലും പിന്നീട് ട്യൂഷന്‍ ക്ലാസിലും അന്വേഷിച്ചെത്തി. എന്നാല്‍, കുട്ടി രണ്ടിടത്തും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പൊലിസിന് പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ ബന്ധുവീടുകളിലും അന്വേഷിച്ചു. എന്നാല്‍, ബന്ധുവീടുകളിലും പെണ്‍കുട്ടി എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ഇതില്‍ കുട്ടി രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം സംസാരിച്ചുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍, പെണ്‍കുട്ടിയെ കണ്ടത്താനായില്ല.

തുടര്‍ന്ന് ചിത്രം ഉള്‍പ്പെടെ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. ബസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. യുവാക്കളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

kerala police thiruvalla